‘ഉമ്മ വീട്ടില്‍ നിന്നും ഇറക്കിവിട്ടു’; പരാതിയുമായി രണ്ടാംക്ലാസുകാരന്‍ എത്തിയത് ഫയര്‍ സ്റ്റേഷനില്‍

മലപ്പുറം: മാതാവ് വഴക്കുപറഞ്ഞതിന് പിന്നാലെ രണ്ടാം ക്ലാസുകാരന്‍ പരാതിയുമായി എത്തിയത് ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍. പൊലീസ് സ്റ്റേഷന്‍ എന്ന് കരുതിയാണ് കുട്ടി ഫയര്‍ സ്റ്റേഷനില്‍ കയറിയത്. കുട്ടി ഒറ്റയ്ക്ക് നാല് കിലോമീറ്ററോളം നടന്നാണ് ഫയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ കുട്ടിയുടെ പിതാവിനെയും ചൈല്‍ഡ് ലൈനേയും വിവരമറിയിച്ചു
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
കഴിഞ്ഞ ദിവസം സഹോദരിയുമായി കുട്ടി വഴക്കിട്ടിരുന്നു. ഇതിന്റെ പരിഭവം പറഞ്ഞെങ്കിലും മാതാവ് രണ്ടാം ക്ലാസുകാരനെ വഴക്കുപറയുകയായിരുന്നു. ഇതേ തുടര്‍ന്ന് ‘ഉമ്മക്കെതിരേ താന്‍ കേസ് കൊടുക്കും’ എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു കുട്ടി. ഇരുമ്പുളിയില്‍ നിന്ന് കാല്‍നടയായി അഞ്ച് കിലോമീറ്ററോളം നടന്ന് മഞ്ചേരിയില്‍ എത്തുകയായിരുന്നു. പൊലീസിന്റെ യൂനിഫോം ആണെന്ന് കരുതി ഫയര്‍ സ്റ്റേഷനില്‍ കയറി. ‘ഉമ്മ വീട്ടില്‍ നിന്ന് തന്നെ ഇറക്കി വിട്ടു, ഉമ്മക്കെതിരെ കേസെടുക്കണം’ എന്നൊക്കെ ഉദ്യോഗസ്ഥരോട് കുട്ടി പരാതി പറഞ്ഞു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് വിവരമറിയിച്ചു. കുട്ടി തമാശ പറഞ്ഞതാണെന്നാണ് വീട്ടുകാര്‍ കരുതിയത്. അവധിദിവസം ആയതുകൊണ്ട് കുട്ടി അടുത്ത വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയാണെന്നും വീട്ടുകാര്‍ കരുതി. കുട്ടി ഇത്തരത്തില്‍ ഇറങ്ങിപ്പുറപ്പെട്ട കാര്യം വീട്ടുകാര്‍ അറിയുന്നത് പിതാവിന്റെ ഫോണ്‍ വന്നപ്പോഴാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page