ഏച്ചിക്കൊവ്വലില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതികള്‍ പിടിയില്‍; പ്രതികളെ കണ്ടെത്തിയത് 200 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്, പ്രതികള്‍ക്കെതിരെ സംസ്ഥാനത്ത് 36 കേസുകള്‍

കാസര്‍കോട്: പിലിക്കോട് ഏച്ചിക്കൊവ്വലില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതികള്‍ രണ്ടരമാസത്തിന് ശേഷം പിടിയില്‍. കതിരൂര്‍ സ്വദേശി ടി മുദസീര്‍(35), മലപ്പുറം പെരിങ്ങാവ് സ്വദേശി ടിഎം ജാഫര്‍(40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഏച്ചിക്കൊവ്വല്‍ വെച്ച് നടന്നു പോവുകയായിരുന്ന ശാരദ എന്ന സ്ത്രീയുടെ ഒന്നേ മുക്കാല്‍ പവന്‍ തൂക്കം വരുന്ന മാല ബൈക്കില്‍ വന്ന രണ്ടംഗസംഘം പിടിച്ചു പറിച്ചത്. പരാതിയില്‍ ചന്തേര പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. നീലേശ്വരത്തെ സിസിടിവിയില്‍ കുടുങ്ങിയ പ്രതികളുടെ ചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തെ ഏകദേശം 200 ഓളം സിസിടിവികള്‍ പരിശോധിച്ചിരുന്നു. മംഗളൂരു, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ കേസന്വേഷണം നടത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് കണ്ണവം പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ചന്തേര എസ് എച്ച് ഒ പ്രശാന്തിന്റെ നേൃത്വത്തില്‍ എസ്.ഐ മാരായ കെപി സതീഷ്, എന്‍കെ സതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത് കുമാര്‍, രഞ്ജിത്ത് മൂത്തേടത്ത്, സുധീഷ് ഓരി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ കണ്ണവം പൊലീസിലും കേസുണ്ട്. സംസ്ഥാനത്ത് ഇവര്‍ക്കെതിരെ 36 മാല മോഷണ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page