ചൈനയില്‍ വീണ്ടും വ്യാപനശേഷിയുളള കൊവിഡ്? കണ്ടെത്തിയത് വവ്വാലുകളില്‍ നിന്ന് പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുളള പുതിയ വകഭേദം

ബീജിങ്: ചൈനയില്‍ വീണ്ടും അതി വ്യാപന ശേഷിയുള്ള കൊവിഡ് വൈറസിനെ കണ്ടെത്തി. വവ്വാലുകളില്‍ നിന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള കോവിഡിന്റെ പുതിയ വകഭേദമാണ് കണ്ടെത്തിയത്. HKU5 cov-2 ആണ് പുതിയ ഇനം വകഭേദം. SARS-CoV2 ന്റെ അതേ ശേഷിയുള്ള വൈറസ് ആണിത്. കോശ ഉപരിതല പ്രോട്ടീന്‍ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ശേഷിയുള്ളതിനാല്‍ മനുഷ്യരില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൈനീസ് ജേര്‍ണലായ സെല്‍ സയന്റിഫിക്കിലാണ് പുതിയ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റായ ഷി ഷെംഗ്ലി യാണ് ഗ്യാങ്‌ഷോ ലബോറട്ടറിയില്‍ ഗവേഷണം നടത്തിയത്. പുതിയ വൈറസിനെ മനുഷ്യരിലേക്ക് രോഗം വ്യാപിപ്പിക്കാനുള്ള ശേഷി ഉണ്ടെങ്കിലും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ ഗവേഷണം നടന്നുവരികയാണ്. ഇതിനകം തന്നെ കോവിഡിന്റെ നിരവധി വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും അവയില്‍ ചിലത് മാത്രമേ മനുഷ്യരിലേക്ക് വ്യാപിക്കുന്നുള്ളൂ. ഹോങ്കോംഗിലെ ജപ്പാനീസ് പെപ്പിസ്ട്രല്‍ വവ്വാലില്‍ നിന്ന് തിരിച്ചറിഞ്ഞ HKU5 എന്ന കോവിഡിന്റെ വകഭേദമാണിത്.
2019 ഡിസംബറിലാണ് ചൈനയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. തുടര്‍ന്ന് ലോകമെമ്പാടും പടര്‍ന്നുപിടിച്ചപ്പോള്‍ 2025 ഫെബ്രുവരിയില്‍ പുറത്തുവന്ന കണക്കുപ്രകാരം കൊവിഡ് മൂലം 7,087,178 പേരാണ് ലോകത്താകെ മരിച്ചത്. ഇത് ചരിത്രത്തിലെ അഞ്ചാമത്തെ ഏ?റ്റവും വലിയ മഹാമാരിയായി മാറുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page