താപനില: വെള്ളിയാഴ്ചയും 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ചയും കേരളത്തില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു.
ഉയര്‍ന്ന ചൂടിനും സൂര്യാഘാതത്തിനും സൂര്യതാപത്തിനും നിര്‍ജലീകരണത്തിനും ഇതു ഇടയാക്കാമെന്നതിനാല്‍ പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ടു തുടര്‍ച്ചയായി സൂര്യതാപം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നു മുന്നറിയിപ്പില്‍ പറഞ്ഞു. പരമാവധി ശുദ്ധജലം കുടിക്കണം. മദ്യം, ചായ, കാപ്പി, ശീതള പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. പാദരക്ഷകളും തൊപ്പികളും ഉപയോഗിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ഒ.ആര്‍.എസ് ലായനി, സംഭാരം എന്നിവയും ഉപയോഗിക്കാവുന്നതാണ്. തീപിടിത്തവും, കാട്ടുതീയും ഉണ്ടാവാനും സാധ്യതയുണ്ട്. സ്‌കൂളുകൡ ശുദ്ധജലം ലഭ്യമാക്കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടേണ്ടതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page