ടെക്‌നോപാര്‍ക്കില്‍ എംഡിഎംഎ കച്ചവടം: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ മയക്കുമരുന്നു കച്ചവടം നടത്തുകയായിരുന്ന യുവ എഞ്ചിനീയറെ എക്‌സൈസ് സംഘം പിടികൂടി.
സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍ മിഥുന്‍ മുരളിയാണ് പിടിയിലായത്. ഇയാളില്‍ നിന്നു 32 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ടെക്‌നോ പാര്‍ക്കിലെ ഒരു പ്രമുഖ കമ്പനിയിലെ ഡേറ്റ എഞ്ചിനീയറാണ് ഇയാള്‍. പാര്‍ക്കിലെ ഐടി പ്രൊഫഷണലുകള്‍ക്കു മാത്രമേ ഇയാള്‍ മയക്കുമരുന്നു വിതരണം ചെയ്യാറുള്ളുവെന്നു പറയുന്നു. ടെക്‌നോ പാര്‍ക്കിനടുത്ത് വീട് വാടകയ്‌ക്കെടുത്താണ് ഇയാള്‍ മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത്. 32 ഗ്രാം എംഡിഎംഎക്കൊപ്പം 75,000 രൂപയും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. കഞ്ചാവു പൊതികളും പിടികൂടിയിട്ടുണ്ട്. മയക്കുമരുന്നുകള്‍ ബംഗ്‌ളൂരില്‍ നിന്നാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിച്ചിരുന്നതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page