കാസര്‍കോട്: സ്കൂളില്‍ നിന്നും കാണാതായ 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയും 17 വയസ്സുള്ള ആണ്‍കുട്ടിയും തിരിച്ചെത്തി. ഇന്നലെ (വ്യാഴം) രാത്രിയാണ് ഇരുവരും തിരിച്ചെത്തിയത്. ബേക്കല്‍ പൊലീസ് സബ്ഡിവിഷന് പരിധിയിലെ ഒരു സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ത്ഥികളായ ഇരുവരെയും ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് കാണാതായത്. ഉച്ചവരെ ഇരുവരും ക്ലാസുകളില്‍ ഉണ്ടായിരുന്നു. കാണാതായത് സംബന്ധിച്ച് സ്കൂള്‍ അധികൃതരാണ് പൊലീസിലും രക്ഷിതാക്കളെയും വിവരം അറിയിച്ചത്. ഇന്നലെ (വ്യാഴം) ഉച്ചവരെ ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് ഇരുവരും തിരിച്ചെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







