വെജിറ്റബിള്‍ ഹോട്ടലില്‍ നിന്നു മുട്ട ഓംലറ്റ് കിട്ടിയില്ല; അരിശം മൂത്ത യുവാക്കള്‍ ഹോട്ടലുടമയുടെ മൂക്കരിഞ്ഞു

ചെന്നൈ: മുട്ട ഓംലറ്റ് നല്‍കിയില്ലെന്നു ആരോപിച്ചു വെജിറ്റേറിയന്‍ ഹോട്ടലുടമയുടെ മൂക്കരിഞ്ഞു. മൂന്നു പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കു സമീപത്തെ അമ്പത്തൂരില്‍ സസ്യാഹാരം മാത്രം ലഭിക്കുന്ന ഹോട്ടലിലാണ് സംഭവം. മദ്യലഹരിയില്‍ എത്തിയ മണികണ്ഠന്‍, ശശികുമാര്‍, മുത്തു എന്നിവരാണ് അക്രമം നടത്തിയത്. ഇവരെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു. ആദ്യം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ച ശേഷമാണ് കൂട്ടത്തില്‍ നിന്നൊരാള്‍ മുട്ട ഓംലറ്റ് ആവശ്യപ്പെട്ടത്. വെജിറ്റേറിയന്‍ ഹോട്ടല്‍ ആണെന്നു പറഞ്ഞപ്പോള്‍ വെയിറ്ററിനോട് തട്ടിക്കയറിയ മണികണ്ഠന്‍ എന്നയാള്‍ ക്യാഷ് കൗണ്ടറിലെത്തി ഹോട്ടലുടമയായ ഇളവരശിന്റെ മൂക്ക് വാളുകൊണ്ട് അരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജീവനക്കാരെത്തിയാണ് ഇളവരശനെ ആശുപത്രിയില്‍ എത്തിച്ചത്. സ്ഥിരം കുറ്റവാളികളാണ് പിടിയിലായവരെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page