രാവണീശ്വരത്തും പുലി? പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു

കാസര്‍കോട്: രാവണീശ്വരത്ത് പുലിയെ കണ്ടതായി വിവരം. കളരിക്കാലിലും മാക്കി കല്ലുവരമ്പത്തുമാണ് ആളുകള്‍ പുലിയെ കണ്ടതായി പറയുന്നത്. കളരിക്കാലില്‍ ശശിയുടെ വീടിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ പുലിയെ കണ്ടത്. വിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിതിന്‍, വാച്ചര്‍ വിജേഷ് എന്നിവര്‍ സ്ഥലത്തെത്തി കാല്‍പാടുകള്‍ പരിശോധിച്ചു. സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. പുലി ഉണ്ടെങ്കിൽ പിടികൂടാൻ കൂടു വയ്ക്കും. പ്രദേശവാസികളോട് രാത്രികാലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഏതാനും ആഴ്ച മുമ്പ് മടിക്കൈ പഞ്ചായത്തിലെ പലഭാഗങ്ങളിലും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page