എരൂരിൽ കായലിൽ യുവാവ് മരിച്ച നിലയിൽ; പ്രതി പിടിയിൽ, മദ്യപാനത്തിനിടെ അടിപിടി, തുടർന്ന് കൊലപാതകമെന്ന് പൊലീസ്

കൊച്ചി: എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് ജിഷി പിടിയിൽ. എരൂർ പെരീക്കാട് തമ്പി എന്നു വിളിക്കുന്ന സനലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സനലും ജിഷിയും തമ്മിൽ മദ്യപാനത്തിനിടെ അടിപിടിയുണ്ടായെന്നും അതിനെ തുടർ‍ന്നാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു. മറ്റ് രണ്ട് സുഹൃത്തുക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇവർ പോയ ശേഷമാണ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. എരൂരിൽ കായലിൽ വീണ് മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സനലിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു; ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു, സദാചാര പൊലീസ് ചമഞ്ഞ 5 യുവാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി
Scroll to top

You cannot copy content of this page