ഡല്‍ഹി: ബി ജെ പി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മോദി അമേരിക്കന്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ശേഷം; സത്യപ്രതിജ്ഞാ ചടങ്ങു ചരിത്ര സംഭവമാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് സന്ദര്‍ശനത്തിനു ശേഷമായിരിക്കുമെന്നു സൂചന.
ഡല്‍ഹിയിലെ ബി ജെ പിയുടെ ചരിത്ര വിജയത്തിനു ശേഷം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദ എന്നിവര്‍ ഇന്നലെ ഡല്‍ഹി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തെ തുടര്‍ന്നുള്ള സ്ഥിതി വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയ ഡല്‍ഹി മുഖ്യമന്ത്രിയെക്കുറിച്ചും ഇവര്‍ ധാരണയിലെത്തിയിട്ടുണ്ടെന്നു കരുതുന്നു. എന്നാല്‍ അതു സംബന്ധിച്ച് ഒരു സൂചനയും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഡല്‍ഹി സംസ്ഥാനത്തിലെ ബി ജെ പിയുടെ ചരിത്ര വിജയവും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയും ചരിത്ര സംഭവമാക്കുന്നതിനു നേതൃയോഗം തീരുമാനിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജ്യത്തെ മുഴുവന്‍ ബി ജെ പി മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിക്കും. 26 വര്‍ഷത്തിനു ശേഷമാണ് രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രമായ ഡല്‍ഹി സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലെത്തിയത്. 70 അംഗ ഡല്‍ഹി നിയമസഭയില്‍ ബി ജെ പിക്കു 48 അംഗങ്ങളുണ്ട്. ഭരണകക്ഷിയായിരുന്ന എ എ പിക്കു 22 അംഗങ്ങളാണുള്ളത്. അതിനിടയില്‍ ശനിയാഴ്ച തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം നടക്കുകയും അരവിന്ദ് കെജ്‌രിവാളുള്‍പ്പെടെ എ എ പിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നു എ എ പിയുടെ മുഖ്യമന്ത്രിയായിരുന്ന അതിഷി തന്റെ വിജയത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദ നൃത്തം നടത്തിയിരുന്നു. അതിനെതിരെ എ എ പിയില്‍ രൂക്ഷമായ വിമര്‍ശനവുമുയര്‍ന്നിരുന്നു.
ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം അതിഷി രാജിവച്ചു. ബി ജെ പി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ലഫ്ടനന്റ് ഗവര്‍ണര്‍ അതിഷിയോടഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് എ എ പി നേതാവ് അതിഷി മുഖ്യമന്ത്രിയായത്. 141 ദിവസമാണ് അതിഷി മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page