വാമനപുരം പുഴയില്‍ കണ്ട ജഡം കെഎസ്ആര്‍ടിസി കണ്ടക്ടറുടേത്

തിരുവനന്തപുരം: ആറ്റിങ്ങല്‍ വാമനപുരം പുഴയില്‍ ഞായറാഴ്ച പുലര്‍ച്ചെ കണ്ടെത്തിയ മൃതദേഹം കാണാതായ പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ അരുണി(41)ന്റേതാണെന്നു തിരിച്ചറിഞ്ഞു.
അരുണിനെ കാണാനില്ലെന്നു ഭാര്യ ശനിയാഴ്ച രാത്രി ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജഡവും പുഴക്കരയില്‍ സ്‌കൂട്ടറും കണ്ടെത്തിയത്. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ സംഘമാണ് തെരച്ചില്‍ നടത്തി പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. കിളിമാനൂര്‍ സ്വദേശിയാണ് അരുണ്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page