‘രണ്ടുലക്ഷം തന്നില്ലെങ്കില്‍ കുളി സീന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും’; നീലേശ്വരം സ്വദേശിയായ 63 കാരനെ ബ്ലാക്‌മെയില്‍ ചെയ്ത ആലക്കോട് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: പണം തന്നില്ലെങ്കില്‍ നഗ്‌ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കേസ്. നീലേശ്വരം പള്ളിക്കര സ്വദേശിയായ 63 കാരന്റെ പരാതിയില്‍ ആലക്കോട് സ്വദേശി കെ.കെ നാരായണനെ(69)തിരെ പൊലീസ് കേസെടുത്തു. ഒമ്പതുമാസം മുമ്പ് എറണാകുളത്തെ ഒരു ഹോട്ടലില്‍ വച്ച് 63 കാരന്‍ കുളിക്കുന്ന രംഗം അയാള്‍ അറിയാതെ പ്രതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യം സോഷ്യല്‍ മീഡിയിയിലൂടെ പുറത്തുവിടുമെന്നും അല്ലെങ്കില്‍ രണ്ടുലക്ഷം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതി ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്ന് നഗ്നദൃശ്യം മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തെന്നും അത് തനിക്ക് മാനഹാനിവരുത്തിയെന്നും പള്ളിക്കര സ്വദേശിയുടെ പരാതിയിലുണ്ട്. സംഭവത്തില്‍ നീലേശ്വരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page