കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ ചെങ്കള പഞ്ചായത്ത് മെമ്പറുമായ കെ.എന്‍ ബഡുവന്‍ കുഞ്ഞി കുഴഞ്ഞുവീണു മരിച്ചു. 68 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ച സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകവെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ചെങ്കളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മീത്തല്‍ നെക്രാജെ സ്വദേശിയാണ്. സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മരണ വിവരമറിഞ്ഞ് നിരവധിപേര്‍ വീട്ടിലെത്തുന്നുണ്ട്. കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി അടക്കമുള്ള നേതാക്കളും ജനപ്രതിനിധികളും വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം 4.30 ന് മീത്തല്‍ നെക്രാജെ ഫാറൂഖ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ആയിഷ. മക്കള്‍: സിറാജുദ്ധീന്‍, സാബിറ, ഉനൈസ്, സുമയ്യ, സബീന. മരുമക്കള്‍: ജാഫര്‍, സിദീഖ്, ബുഷ്റ, സഹ്ബാന. സഹോദരങ്ങള്‍: കെഎന്‍ അബ്ദുല്ല, ഹസൈനാര്‍, പരേതരായ അബ്ദുല്‍ റഹ്‌മാന്‍, ഇബ്രാഹിം.







