സംസ്ഥാനത്തെ ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ചു; സ്ലാബുകളില്‍ 50 ശതമാനം വര്‍ധന, ബേക്കല്‍ ജലഗതാഗതത്തിന് 500 കോടി രൂപ, കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടിയെന്ന് ധനമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് മന്ത്രി കെഎന്‍ ബാലഗോപാലന്‍ സഭയെ അറിയിച്ചത്. സ്ലാബുകളില്‍ 50 ശതമാനമാണ് വര്‍ധന ഏര്‍പ്പെടുത്തിയത്. കുടുംബശ്രീക്കായി 270 കോടി അനുവദിച്ചുവെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി 50 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കുമെന്നും അതിനായി 1160 കോടി രൂപ അനുവദിച്ചുവെന്നും ധമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 2025 നെ കേരളം സ്വാഗതം ചെയ്തത് പുനരധിവാസ പ്രഖ്യാപനവുമായി ആണെന്നും മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ നഷ്ടം 1021 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ തുഞ്ചന്‍ പറമ്പിനോട് ചേര്‍ന്ന് എം ടി സ്മാരകം നിര്‍മിക്കും. പഠന കേന്ദ്രത്തിന് ആദ്യ ഘട്ടത്തില്‍ 5 കോടി അനുവദിച്ചു. മലയാളം സര്‍വകലാശാലയില്‍ സ്ഥാപിക്കുമെന്നു ധനമന്ത്രി അറിയിച്ചു. നെല്ല് വികസന പദ്ധതിക്ക് 150 കോടി അനുവദിച്ചു. കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 43 കോടി അനുവദിച്ചു. പച്ചക്കറി വികസനത്തിന് 78.45 കോടിയും 33.14 കോടി വിള ഇന്‍ഷുറന്‍സിനും അനുവദിച്ചതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഔദ്യോഗിക വ്യാപാര വികസന കേന്ദ്രം സ്ഥാപിക്കും. തീരദേശ വികസനത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കും. കടല്‍ത്തീരങ്ങളുടെ സംരക്ഷണത്തിന് 100 കോടിയും അനുവദിച്ചു. സൈബര്‍ വിങ് ശക്തിപ്പെടുത്തുവാനായി രണ്ടുകോടി രൂപ അനുവദിച്ചു. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സൈബര്‍ വിംഗ് ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെ പ്രധാന കയറ്റുമതി ഇറക്കുമതി തുറമുഖമായി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി വഴി 1000 കോടി വകയിരുത്തും. വിഴിഞ്ഞം കൊല്ലം പുനലൂര്‍ വളര്‍ച്ചാ ത്രികോണം നേരിട്ട് ഭൂമി വാങ്ങുന്നതിന് കിഫ്ബി വഴി 1000 കോടി അനുവദിക്കും എന്നും മന്ത്രി അറിയിച്ചു. കോവളം ബേക്കല്‍ ജലഗതാഗതത്തിന് 500 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു
കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും നീക്കി വച്ചു, ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊന്‍മുടിയില്‍ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page