കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്: കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കോട്ടയം സ്വദേശി കുഞ്ഞുമോൻ(50) ആണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഒരാൾക്ക് കൂടി പരുക്കേറ്റതായാണ് വിവരം. സമീപത്തെ വാഹനങ്ങളും ആന തകർത്തു. ഇടഞ്ഞ ആനയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി. 28 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്. പത്തുവര്‍ഷത്തിലധികമായി ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നള്ളിക്കുന്നുണ്ട്. ആനയിടയാനുള്ള കാരണം വ്യക്തമല്ല. കുഞ്ഞുമോന്റെ മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page