ചെറുവത്തൂരില്‍ അടച്ചു; ചീമേനിയില്‍ തുറന്നു; കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാല പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട്: ജനകീയ സമരങ്ങള്‍ക്കിടെ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാല ചീമേനിയില്‍ തുറന്നു. കയ്യൂര്‍ റോഡിലെ എസ്ബിഐ ബാങ്കിന് പിറക് വശത്തെ ബില്‍ഡിങ്ങിലാണ് വെള്ളിയാഴ്ച രാവിലെ പ്രവര്‍ത്തനം ആരംഭിച്ചത്. ബീവറേജ് ഔട്ട്‌ലറ്റ് ആരംഭിക്കുന്നതിനെതിരെ വീട്ടമ്മമാരുടെയും വിവിധ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. അതിനിടെയാണ് മറ്റൊരു ബില്‍ഡിങ്ങില്‍ വ്യാഴാഴ്ച രാത്രി സാധനങ്ങള്‍ എത്തിച്ച് വെള്ളിയാഴ്ച രാവിലെ പ്രവര്‍ത്തനം ആരംഭിച്ചത്. അതേസമയം ബീവറേജിന് മുന്നില്‍ സമരക്കാര്‍ ആരും ഇന്ന് എത്തിയില്ല. സമൂഹമാധ്യമങ്ങളിലൂടെ ബീവറേജ് പ്രവര്‍ത്തനം തുടങ്ങിയതറിഞ്ഞ് ആളുകള്‍ എത്തുന്നുണ്ട്. അതേസമയം ചെറുവത്തൂരില്‍ ഒറ്റ ദിവസം മാത്രം തുറന്ന് അടച്ച ഔട്ട്‌ലറ്റിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമായില്ല. ഏറെ രാഷ്ട്രീയ കോലാഹലമുണ്ടാക്കിയ ചെറുവത്തൂര്‍ മദ്യശാല വിവാദം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വോട്ടിംഗ് നിലയിലും പ്രതിഫലിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page