കാസര്‍കോട്: സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ സീനിയര്‍ ഏരിയാ മാനേജര്‍ ആയിരുന്ന അടുക്കത്ത്ബയല്‍, ജി.ടി റോഡ്, കോട്ടവളപ്പ് വടക്കര വീട്ടില്‍ എന്‍. കൃഷ്ണന്‍ (52) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ നാരായണന്‍-സുന്ദരി ദമ്പതികളുടെ മകനാണ്. ഭാര്യ: ലളിത. മക്കള്‍: ശ്രീനന്ദ്, കൃഷ്ണവ്. സഹോദരങ്ങള്‍: ഗണേശ വെളിച്ചപ്പാടന്‍ ഗംഗാധര, ബേബി, ജയന്തി.