1,80,000 രൂപയുണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ പി.എച്ച്.ഡി; പെണ്‍കുട്ടിയുടെ പരാതിയില്‍ തട്ടിപ്പ് വീരന്മാരെ പൂട്ടി പൊലീസ്; 2 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഓണ്‍ലൈനിലൂടെ പി എച്ച് ഡി ലഭിക്കുമെന്ന് വാഗ്ദാനം നടത്തി അഡ്മിഷന്‍ തട്ടിപ്പ് നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ സഹരന്‍പുര്‍ സ്വദേശിയകളായ ജാവേദ് ഖാന്‍ (30), ഷാഹ്റുഖ് ഖാന്‍ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ആയ ജാവേദ് ഖാന്‍ ആണ് തട്ടിപ്പ് റാക്കറ്റിന്റെ തലവന്‍. ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് തട്ടിപ്പ് വീരന്മാരെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴി പി.എച്ച്.ഡി അഡ്മിഷന് പറ്റിയ യൂണിവേഴ്‌സിറ്റി തിരയുമ്പോഴാണ് ഈ വെബ്സൈറ്റ് ശ്രദ്ധയില്‍പെട്ടത്. വെബ്സൈറ്റിലേക്ക് കയറിയപ്പോള്‍ ജാവേദ് ഖാന്‍ എന്ന ആളുടെ ഫോണ്‍ നമ്പര്‍ ലഭിച്ചു. ശേഷം ഫോണിലേക്ക് വിളിച്ച കുട്ടിയോട് അഡ്മിഷന്റെ വിവരങ്ങള്‍ പറയുകയും ഇതിന് വേണ്ടി 1,80,000 രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കിയ പെണ്‍കുട്ടിക്ക് തിരിച്ച് രസീത് ഒന്നും നല്‍കിയിരുന്നില്ല. അതിന് ശേഷവും പെണ്‍കുട്ടിയോട് കൂടുതല്‍ പണം പ്രതി ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ ജാവേദ് ഖാന്റെയും, ഷാഹ്റുഖ് അലിയുടെയും അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്ന് വ്യക്തമായി. ശേഷം പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ച മൊബൈല്‍ ഫോണില്‍ നിന്നും സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ചു. ജാവേദ് ഖാന്‍ 2022 – 2023 വര്‍ഷത്തില്‍ പി എച്ച് ഡി അഡ്മിഷന്‍ നല്‍കുന്ന ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതായി ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. പല യൂണിവേഴ്‌സിറ്റികളുമായി ടൈ അപ്പ് നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാത്രമാണ് ജാവേദ് ഖാന് ലെറ്റര്‍ ലഭിച്ചത്. ഗ്ലോക്കല്‍ യൂണിവേഴ്‌സിറ്റി എന്ന് പറയപ്പെടുന്ന ഒരു യൂണിവേഴ്‌സിറ്റിയുടെ വ്യാജ ഐ ഡി കാര്‍ഡ് കാണിച്ചാണ് പരാതിക്കാരിയെ ജാവേദ് പറ്റിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഷാഹ്റുഖ് ഖാനും തട്ടിപ്പില്‍ നിന്നും പണം ലഭിച്ചിരുന്നു. രണ്ട് പ്രതികളും മയക്കുമരുന്നിന് അടിമകളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page