പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാള്‍, കൃഷ്ണപുരിയിലെ ഗോലം മുഹമ്മദ് മണ്ഡല്‍ എന്ന പ്യാരി (25)യെ ആണ് വിദ്യാനഗര്‍ എസ്.ഐ ഉമേശിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
2022ല്‍ ആണ് പ്യാരിക്കെതിരെ വിദ്യാനഗര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തത്. മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്)യില്‍ ആരംഭിക്കാനിരിക്കെയാണ് പ്രതി മുങ്ങിയ കാര്യം വ്യക്തമായത്. തുടര്‍ന്ന് കോടതി പ്രതിക്കെതിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page