കാമുകി കാലുമാറി; യുവാവ് യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു

തൃശൂര്‍: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ്, യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. തൃശൂര്‍, കണ്ണാറിയിലെ ഓലയാനിക്കല്‍ വീട്ടില്‍ അരുണ്‍ലാല്‍ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അര്‍ജ്ജുന്‍ലാലും യുവതിയും പ്രണയത്തിലായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇരുവരും അകന്നുവെന്നു പറയുന്നു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം അര്‍ജ്ജുന്‍ യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ വീട്ടുകാര്‍ ചിത്രം നീക്കണമെന്ന് അര്‍ജ്ജുന്‍ ലാലോട് ആവശ്യപ്പെട്ടു. ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും അര്‍ജ്ജുന്‍ലാല്‍ മറുപടി പറഞ്ഞുവത്രെ.
പിന്നീട് യുവതിയുടെ വീട്ടിലെത്തിയ അര്‍ജ്ജുന്‍ലാല്‍ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടയ്്ക്കുകയും വീടിന്റെ സിറ്റൗട്ടിലെത്തി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവത്രെ. നാട്ടുകാര്‍ വിവമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് അര്‍ജ്ജുനെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അര്‍ജ്ജുന്‍ലാല്‍ ബുധനാഴ്ച മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page