ആരിക്കാടി കോട്ടയിലെ നിധിവേട്ടാശ്രമം; മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

കാസര്‍കോട്: കുമ്പള, ആരിക്കാടി കോട്ടയില്‍ നിധി വേട്ടയ്ക്കു ശ്രമം നടത്തിയ കേസില്‍ പ്രതിയായ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ പോസ്റ്റ് മുഹമ്മദ് കുഞ്ഞി ആധ്യക്ഷം വഹിച്ചു. നേതാക്കളായ ടി.എം.എ കരിം, എം.കെ രവീന്ദ്രന്‍, കെ. കുഞ്ഞിരാമന്‍, എസ് റൗഫ്, ഖലീല്‍ എരിയാല്‍, ഷുക്കൂര്‍ എരിയാല്‍, ഹനീഫ് കടപ്പുറം, സഫീര്‍ ഗുല്‍സാര്‍, കെ. ഇന്ദിര, എ.പി റഫീഖ്, എം. സിറാജ്, കെ.എം റിയാസ്, അഫീദ് കടവത്ത്, അസര്‍ പെരിയടുക്ക സംസാരിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി റഫീഖ് കുന്നില്‍ സ്വാഗതം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page