നീളന്‍ മുടിയുള്ള സ്ത്രീ കുടുംബ കലഹത്തിന് കാരണമെന്ന ജ്യോല്‍സ്യ പ്രവചനം വിശ്വസിച്ചു, കൊലയ്ക്ക് കാരണമായത് ചെന്താമരയുടെ അന്ധവിശ്വാസം, കിട്ടുന്ന പണമെല്ലാം പൂജയ്ക്കും മന്ത്രവാദത്തിനും വേണ്ടി, അയല്‍പ്പക്കത്തെ രണ്ടു സ്ത്രീകളെയും ലക്ഷ്യമിട്ടു? ചെന്താമര എവിടെ?

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര അന്ധവിശ്വാസത്തിനടിമ. കൊലപാതകത്തിന് തുടക്കമിട്ടത് ജ്യോല്‍സ്യന്റെ പ്രവചനത്തെ തുടര്‍ന്നെന്ന് പൊലീസ്. വീടിന് എതിര്‍വശത്ത് താമസിക്കുന്ന നീളന്‍ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യന്‍ പറഞ്ഞതായും അതിന് പിന്നാലെയാണ് 2019 ല്‍ സജിതയെ വെട്ടിക്കൊലപ്പെടുത്തിയതെന്നും ചെന്താമരയുടെ അമ്മാവന്‍ പറയുന്നു. ചെന്താമര അന്ധവിശ്വാസത്തിന് അടിമയാണ്. കുറച്ച് പൈസ കയ്യില്‍ കിട്ടിയാല്‍ പോലും അവന്‍ അത് പൂജയ്ക്കും മന്ത്രവാദത്തിനുമാണ് ഉപയോഗിക്കും. ഏതെങ്കിലും ജ്യോല്‍സ്യന്‍ അമ്പലത്തില്‍ പോകണമെന്ന് പറഞ്ഞാല്‍ ഭാര്യയുടെ സ്വര്‍ണം വിറ്റെങ്കിലും അവിടെ പോകുമെന്നും ബന്ധു പറഞ്ഞു. ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമെന്നാണ് വിശ്വസിക്കുന്നതെന്നാണ് ചെന്താമര സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് നല്‍കിയ മൊഴി. കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി പറഞ്ഞിരുന്നുവെന്നു സജിതയുടെ കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭര്‍ത്താവിനേയും ഓടിയെത്തിയ മാതാവിനെയും വകവരുത്തിയത്. അയല്‍പ്പക്കത്തെ വേറെ രണ്ടു സ്ത്രീകളേയും ഇയാള്‍ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിതിരുന്നു. ചെന്താമരയെ സഹിക്കാന്‍ വയ്യാതെയാണ് ഭാര്യ വീടു വിട്ട് പോയതെന്ന് ചെന്താമരയുടെ അമ്മായി ബിന്ദു പറഞ്ഞു.നെന്മാറ പോത്തുണ്ടിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ മുതല്‍ പരിശോധന തുടരും. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുക. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചില്‍ വ്യാപിപ്പിക്കും. ചെന്താമരയുടെ സഹോദരനുമായി ആലത്തൂര്‍ പൊലീസ് തിരുപ്പൂരിലും പരിശോധന നടത്തുന്നുണ്ട്. സുധാകരന്റെയും മാതാവ് ലക്ഷ്മിയുടെയും മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവര്‍മണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം വക്കാവ് ശ്മശാനത്തില്‍ സംസ്‌കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page