പെണ്ണുകാണാന്‍ വീട്ടിലെത്തിയ യുവാവിനെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി അരലക്ഷം കവര്‍ന്നു, പിന്നില്‍ സ്ത്രീകളും പൊലീസ് ചമഞ്ഞെത്തിയ രണ്ടു പുരുഷന്മാരും

ബംഗളൂരു: പെണ്ണുകാണാന്‍ യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി അരലക്ഷം രൂപ കവര്‍ന്നു. കര്‍ണാടക ഹെബ്ബാളിലാണ് സംഭവം. ബംഗളൂരു മതികേരെ സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ യുവാവാണ് തട്ടിപ്പിനിരയായത്. വീട്ടിലെ രണ്ടു സ്ത്രീകളും പൊലീസ് ചമഞ്ഞെത്തിയ രണ്ടുപേരുമാണ് 34കാരനായ യുവാവില്‍ നിന്ന് പണം തട്ടിയെടുത്തത്. തനിക്ക് പറ്റിയ വിവാഹാലോചനകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ പരിചയമുള്ള ഒരു സ്ത്രീയോട് യുവാവ് സൂചിപ്പിച്ചിരുന്നു. ഈ സ്ത്രീ ഒരു പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ യുവാവിനെ വിവരം നല്‍കിയിരുന്നു. ഹെബ്ബാളിലെത്തിയാല്‍ പെണ്‍കുട്ടിയുടെ ബന്ധുവെത്തി കൂട്ടികൊണ്ട് പോകുമെന്നാണ് യുവാവിനോട് പറഞ്ഞത്. തുടര്‍ന്ന് ഹെബ്ബാളിലെത്തിയപ്പോള്‍ ഒരുസംഘം ആളുകള്‍ യുവാവിനെ ഗുഡ്ഡഹളിയിലെ ഒരു വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
രണ്ട് സ്ത്രീകളാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഇവര്‍ യുവാവിനോട് കാര്യങ്ങള്‍ സംസാരിച്ചു. അതിനിടെ സ്ത്രീകളിലൊരാള്‍ 1200 രൂപ കടം നല്‍കാമോയെന്ന് അഭ്യര്‍ത്ഥിച്ചു. അത്യാവശ്യമാണെന്നും ഉടന്‍ തിരിച്ചുനല്‍കാമെന്നും പറഞ്ഞു. സത്യമാണെന്ന് തോന്നിയ യുവാവ് ഓണ്‍ലൈനായി പണം അയച്ചു. പിന്നാലെ പുറത്തേയ്ക്ക് പോയ സ്ത്രീ അല്‍പം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി. പിന്നീട് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അവിടെയെത്തി. തങ്ങള്‍ പൊലീസുകാരാണെന്ന് പറഞ്ഞ ഇവര്‍ യുവാവ് പെണ്‍വാണിഭം നടത്തുകയാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവിനെ മുറിയില്‍ പൂട്ടിയിട്ടു. രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ വിട്ടയയ്ക്കാമെന്ന് അറിയിച്ചു. കൈവശം ആകെയുണ്ടായിരുന്ന 50,000 രൂപ അയച്ചുനല്‍കിയപ്പോഴാണ് തട്ടിപ്പുകാര്‍ 34 കാരനെ വിട്ടയയ്ച്ചത്. പിന്നാലെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page