കുമ്പള ആരിക്കാടി ഹനുമാന്‍ കോട്ടയില്‍ നിധിക്കായി അതിക്രമിച്ചു കടന്ന സംഭവം: ഗൂഢാലോചന അന്വേഷിക്കണമെന്ന് എം.എല്‍ അശ്വിനി

കാസര്‍കോട്: ഹനുമാന്‍ ക്ഷേത്രം നിലനില്‍ക്കുന്ന ആരിക്കാടിയിലെ കോട്ടയിലെ കിണറില്‍ നിധിയുണ്ടെന്ന് കരുതി അതിക്രമിച്ച് കയറിയ മുസ്ലിംലീഗ് നേതാവും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷനുമായ മുജീബ് റഹ്‌മാനും കൂട്ടാളികള്‍ക്കുമെതിരെ മതവികാരം വ്രണപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാതെ വിട്ടയച്ചത് പ്രതിഷേധാര്‍ഹമാണെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടു.
ജില്ലയിലെ ക്ഷേത്രങ്ങളില്‍ നടന്ന മോഷണങ്ങളുമായി ഇവര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണം. കുമ്പള ആരിക്കാടി ഹനുമാന്‍ ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയത് ഉള്‍പ്പെടെ ഒട്ടേറെ ക്ഷേത്ര കവര്‍ച്ച കേസുകള്‍ അന്വേഷണം എങ്ങുമെത്താതെ ഇഴയുകയാണ്. ക്ഷേത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാനഭരണകൂടവും പൊലീസും സമ്പൂര്‍ണ്ണ പരാജയമാണ്. പഞ്ചായത്ത് വൈസ് പ്രസിഡണ്ടന്റ് സ്ഥാനത്ത് നിന്നും ഉടന്‍ മുജീബ് റഹ്‌മാനെ ഉടന്‍ നീക്കണമെന്നും അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും അശ്വിനി എം.എല്‍ മുന്നറിയിപ്പു നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page