ഏറുമാടം തകര്‍ത്തത് മാവോയ്‌സ്റ്റുകളല്ല; സഹോദരങ്ങള്‍ അറസ്റ്റില്‍

കണ്ണൂര്‍: വനംവകുപ്പിന്റെ ഏറുമാടം തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ആറളം, ഓന്‍പതാം ബ്ലോക്കിലെ പറമ്പത്ത് ഹൗസില്‍ വിനോദ് എന്ന പക്രു (27), സഹോദരന്‍ അനീഷ് (31) എന്നിവരെയാണ് ആറളം പൊലീസ് ഇന്‍സ്‌പെക്ടര്‍ ആഡ്രിക്ക് ട്രോമിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഡിസംബര്‍ രണ്ടിനും 12നും ഇടയിലുള്ള ദിവസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം.
ആറളം, നരീക്കോട്, മീന്‍മുട്ടി വെള്ളച്ചാട്ടത്തിനു സമീപത്ത് കോണ്‍ക്രീറ്റില്‍ പണിതതാണ് ഏറുമാടം. വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഏറുമാടം പണി കഴിപ്പിച്ചത്. ഏറുമാടത്തിന്റെ ഇരുമ്പു കമ്പി തകര്‍ത്ത് അകത്ത് കടന്ന് അരി മറ്റു ഭക്ഷണ സാധനങ്ങള്‍, പാത്രങ്ങള്‍, കിടക്ക ബാഗ് എന്നിവ കൈക്കലാക്കിയാണ് സഹോദരങ്ങള്‍ താഴെ ഇറങ്ങിയത്. ഈ സമയത്താണ് ഏറുമാടത്തില്‍ സി സി ടി വിയുള്ള കാര്യം വ്യക്തമായത്. ഇതേ തുടര്‍ന്ന് വീണ്ടും മുകളിലേയ്ക്ക് കയറി ക്യാമറകള്‍ അടിച്ചു തകര്‍ത്തു.
അക്രമത്തിനു പിന്നില്‍ മാവോയ്‌സ്റ്റ് പ്രവര്‍ത്തകര്‍ ആണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് അക്രമത്തിനും മോഷണത്തിനും പിന്നില്‍ സഹോദരങ്ങളാണെന്നു വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page