സ്പാ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം; യുവതീയുവാക്കള്‍ അറസ്റ്റില്‍, പണവും ഒരു സഞ്ചിനിറയെ ഗര്‍ഭനിരോധന ഉറകളും പിടികൂടി, ഇടപാട് യുവതികളുടെ ചിത്രം വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്ത ശേഷം, സമയവും കുറിച്ചു നല്‍കും

കണ്ണൂര്‍: സ്പാ കേന്ദ്രം ആരംഭിക്കാനെന്ന പേരില്‍ വടകര, എടോടിയില്‍ വാടകക്കെടുത്ത വീട്ടില്‍ നടന്നത് പെണ്‍വാണിഭം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടു യുവതീയുവാക്കള്‍ അറസ്റ്റില്‍. ബംഗ്‌ളൂരു, തൃശൂര്‍ സ്വദേശികളായ യുവതികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ഉണ്ണിയും ഇടപാടിനു എത്തിയ കോഴിക്കോട്, തൃശൂര്‍ സ്വദേശികളായ രണ്ടു പേരെയുമാണ് വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നു പണവും ഒരു സഞ്ചി നിറയെ ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തിട്ടുണ്ട്. വാട്‌സ്ആപ് വഴി യുവതികളുടെ ചിത്രം അയച്ചു കൊടുത്താണ് ഇടപാടുകാരെ കേന്ദ്രത്തിലേക്ക് ആകര്‍ഷിച്ചിരുന്നത്. ഇടപാടിനു എത്തേണ്ട സമയവും വാട്‌സ്ആപ്പിലാണ് അയച്ചു കൊടുത്തിരുന്നത്.
സ്പാ കേന്ദ്രം ആരംഭിക്കാനാണെന്നു പറഞ്ഞ് രണ്ടാഴ്ച മുമ്പാണ് കൂത്തുപറമ്പ് സ്വദേശിയായ ഉണ്ണിയെന്ന ആള്‍ വീട് വാടകയ്ക്ക് എടുത്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തി പെണ്‍വാണിഭ സംഘത്തെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page