Author – പി പി ചെറിയാന്‍
ഗാര്‍ലാന്‍ഡ്(ഡാളസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് 2024 അവാര്‍ഡ് ദാന ചടങ്ങ് വര്‍ണാഭമായി.
26നു വൈകീട്ട് ഡാളസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
അമേരിക്കയിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍, മികച്ച മലയാളി സംഘടനാ പ്രവര്‍ത്തകന്‍, ആതുര സേവന പ്രവര്‍ത്തകന്‍ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിനു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നും അര്‍ഹരെന്നു കണ്ടെത്തിയ ജോയിച്ചന്‍ പുതുകുളം, ജോസ് കണിയാലി(മികച്ച മാധ്യമ പ്രവര്‍ത്തകര്‍), ഐ വര്‍ഗീസ്(മികച്ച മലയാളി സംഘടനാ പ്രവര്‍ത്തകന്‍), ഏലിയാമ്മ ഇടിക്കുള (മികച്ച ആതുര ശുശ്രുഷ സേവക) എന്നിവര്‍ക്കാണ് ക്യാഷ് അവാര്‍ഡും പ്രശസ്തി ഫലകവും സമ്മാനിച്ചത്. ഡോ. ഹരി നമ്പൂതിരി, ഡോ.സ്റ്റീവന്‍ പോട്ടൂര്‍, എബ്രഹാം മാത്യൂസ് (കൊച്ചുമോന്‍), ലാലി ജോസഫ് എന്നിവരാണു ജേതാക്കളെ കണ്ടെത്തിയത്.
ഐപിസിഎന്‍ ടി. സെക്രട്ടറി ബിജിലി ജോര്‍ജ് സ്വാഗതം പറഞ്ഞു. ഡയാന്‍ നായര്‍, ലിയ നെബു, സൂരജ് ആലപ്പാടന്‍, ആല്‍സ്റ്റര്‍ മാമ്പള്ളില്‍ ഇന്ത്യന്‍-അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു.
അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തര്‍ക്കര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കുന്ന ആദ്യമാധ്യമ സംഘടനയാണ് ഐ പി സി എന്‍ റ്റി. ഡിസംബര്‍ 31 വരെ ലഭിച്ച നിരവധി നോമിനേഷനുകള്‍ അവാര്‍ഡ് കമ്മിറ്റി വിശദമായി വിലയിരുത്തിയതിനു ശേഷമാണ് ജേതാക്കളെ കണ്ടെത്തിയതെന്ന് സാം മാത്യു പറഞ്ഞു.
ജോയിച്ചന്‍ പുതുകുളം, ജോസ് കണിയാലി എന്നിവര്‍ പത്രപ്രവര്‍ത്തനമേഖലയിലും ഏലിയാമ്മ ഇടിക്കുള ആതുര ശുശ്രുഷ രംഗത്തും നടത്തിയ സ്തുത്യര്‍ഹ സേവനങ്ങളെ കുറിച്ചു പി പി ചെറിയാന്‍, രാജു തരകന്‍ ലാലി ജോസഫ് എന്നിവര്‍ വിശദീകരിച്ചു.
അനശ്വര്‍ മാംമ്പിള്ളി, സിജു വി ജോര്‍ജ് എന്നിവര്‍ ഐ വര്‍ഗീസിനെ സദസ്സിന് പരിചയപ്പെടുത്തി. സ്വന്തം കാര്യവുമായി വീട്ടില്‍ ഒതുങ്ങി പോകാതെ സാമൂഹ്യ പ്രവര്‍ത്തന നിരതരായി ഒട്ടേറെ പേര്‍ അമേരിക്കയിലെ മലയാളി സമൂഹത്തിലുണ്ടെന്നും അതില്‍ സുപ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ഐ വര്‍ഗീസെന്നും ഡോ.സ്റ്റീവന്‍ പോട്ടൂര്‍ പറഞ്ഞു.
ഡാലസില്‍ നിന്നും പുറത്തിറക്കുന്ന ‘ഡി മലയാളി’ ഓണ്‍ലൈന്‍ ദിന പത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം അമേരിക്കയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിനോയി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ദൃശ്യ, പ്രിന്റ്, ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ ഡാലസിലെ യുവ പത്രപ്രവര്‍ത്തകരെ ബിനോയി സെബാസ്റ്റ്യന്‍ അഭിനന്ദിച്ചു.
ടി.സി.ചാക്കോ, പ്രദീപ് നാഗലൂള്‍, റോയ് കൊടുവത്, ഹരിദാസ് തങ്കപ്പന്‍, കെഎല്‍എസ്, ലാന എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാന്‍ലി ജോര്‍ജ് ടിന്റു ധോര്‍ ചാര്‍ലി ജോര്‍ജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പ്രസാദ് തിയോടിക്കല്‍, പി.സി മാത്യു, ജോസ് ഓച്ചാലില്‍, അലക്‌സ് അലക്‌സാണ്ടര്‍, ജെയ്‌സി ജോര്‍ജ്, രാജന്‍ ഐസക്, പി.ടി സെബാസ്റ്റ്യന്‍, ദീപക് നായര്‍, നെബു കുര്യാക്കോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.