ഉച്ചക്കു ശേഷം തുറക്കാത്ത റേഷന്‍ കടകള്‍ ഏറ്റെടുക്കും: മന്ത്രി

തിരുവനന്തപുരം: തുറക്കാത്ത റേഷന്‍ കടകള്‍ തിങ്കളാഴ്ച ഉച്ചക്കു ശേഷം ഏറ്റെടുക്കുമെന്നു ഭക്ഷ്യ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ മുന്നറിയിച്ചു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കടയടച്ചു സമരം ചെയ്യുന്ന റേഷന്‍ വ്യാപാരികളെ രണ്ടു മണിക്കു ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. റേഷന്‍ കട അടച്ചിട്ടു കൊണ്ട് ജനങ്ങളെ വിഷമിപ്പിക്കുന്ന സമരത്തില്‍ നിന്ന് റേഷന്‍ കട ഉടമകള്‍ പിന്മാറണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്നു 256 റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി വെളിപ്പെടുത്തി. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കും. 40 മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കും-മന്ത്രി തുടര്‍ന്നു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page