സിനിമ, സീരിയല്‍ നടി സൂര്യ പണിക്കര്‍ അന്തരിച്ചു; സംസ്‌കാരം ഉച്ചയ്ക്ക്

കോട്ടയം: സിനിമ, സീരിയല്‍ നടി മറവന്‍തുരുത്ത് മേപ്രക്കാട്ട് വള്ളിയില്‍ സൂര്യ പണിക്കര്‍(സൂജാത-61) അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായര്‍ ഉച്ചയ്ക്ക് മറവന്‍തുരുത്തിലെ വീട്ടുവളപ്പില്‍. നിരവധി സീരിയലുകളിലും അനന്തവൃത്താന്തം, ബാംബൂ ബോയ്‌സ്, കഥ ഇതുവരെ, 2018 പ്രളയം തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നൃത്തരംഗത്ത് നിന്നുമാണ് സൂര്യ സീരിയല്‍ രംഗത്ത് എത്തിയത്. മേപ്രക്കാട്ട് വള്ളിയില്‍ രാജമ്മയുടെയും പരേതനായ വേലായുധ പണിക്കരുടെയും മകളാണ്. ഭര്‍ത്താവ്: പ്രേമചന്ദ്രന്‍. മക്കള്‍: സൂര്യ ബിജു, നിത പ്രേംദേവ്. മരുമക്കള്‍: പ്രേംദേവ്, ബിജു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page