പഞ്ചാരകൊല്ലിയില്‍ മന്ത്രി എകെ ശശീന്ദ്രനെ നാട്ടുകാര്‍ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ നാട്ടുകാര്‍ തടഞ്ഞു. രാധയുടെ വീട് എത്തുന്നതിന് ഏതാനും ദൂരം അകലെയാണ് സംഭവം. അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു. രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും രാധ വനത്തിനുള്ളില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ റോഡ് ഉപരോധിച്ചത്. പ്രസ്താവന പിന്‍വലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി മാപ്പു പറയണമെന്നാണ് ജനങ്ങളുടെ ആവശ്യം. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന മേഖലയിലാണ് ജനങ്ങള്‍ ഉപരോധം തീര്‍ത്തിരിക്കുന്നത്. മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നും കിടന്നുമാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധം കനത്തതോടെ മന്ത്രിക്ക് വാഹനത്തില്‍ നിന്നും പുറത്തിറങ്ങാനായില്ല. പിന്നീട് പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലായിരുന്നു വീട്ടിലെത്തിയത്. രാധയുടെ കുടുംബാംഗങ്ങളുമായി മന്ത്രി ചര്‍ച്ച നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page