വീടിനടുത്തെത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമം; ഗൂഡല്ലൂരില്‍ മലയാളിയായ കോണ്‍ഗ്രസ് നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കോഴിക്കോട്: തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ കാട്ടാന യുവാവിനെ കുത്തിക്കൊന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ജംഷിദ് (37) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷിദിന്റേത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബംഗളുരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്.
ദേവര്‍ഷോല പഞ്ചായത്തില്‍ കാട്ടാന ശല്യം രൂക്ഷമാണ്. അടുത്തിടെ മാണിക്കാല്ലാടിയില്‍ വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും സ്‌കൂട്ടറും കാട്ടാനകള്‍ തകര്‍ത്തിരുന്നു. വൈകുന്നേരമായാല്‍ ഈ പ്രദേശങ്ങളിലെ വീടുകള്‍ക്ക് മുന്‍പിലാണ് കാട്ടാനകളുടെ വിഹാരം.
വേലി തകര്‍ത്ത് അകത്ത് കയറി വാഴയും കമുകടക്കമുള്ളവ തിന്നു നശിപ്പിക്കുന്നത് പതിവാണെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page