കൊലവിളി നടത്തിയ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കില്ല; ചേര്‍ത്തു നിര്‍ത്തും, കൗണ്‍സിലിങ് നല്‍കും

പാലക്കാട്: മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനു പ്രിന്‍സിപ്പലിനെതിരെ വധഭീഷണി മുഴക്കിയ ആനക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കില്ല,
കൗണ്‍സലിങ് നല്‍കും. കുട്ടിയുടെ പെരുമാറ്റ പ്രശ്‌നത്തിന്, സ്‌കൂളിന്റെ ഭാഗത്തു നിന്നു സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും സ്‌കൂളിന്റെ ഭാഗമാക്കി ചേര്‍ത്തുനിര്‍ത്താനും അധ്യാപക രക്ഷാകര്‍തൃ സമിതി (പിടിഎ) തീരുമാനിച്ചു. അധ്യാപകനോട് പറഞ്ഞ കാര്യത്തില്‍ കുട്ടിക്കു പശ്ചാത്താപമുണ്ടെന്നും മാപ്പു പറയാന്‍ തയാറാണെന്നു പൊലീസിനോടും അധ്യാപകരോടും പറഞ്ഞെന്ന് അധികൃതര്‍ പറഞ്ഞു. പിടിഎയുടെയും മാനേജ് കമ്മിറ്റിയുടെയും അംഗീകാരത്തോടെയാണ് അധ്യാപകര്‍ ദൃശ്യം ചിത്രീകരിച്ചത്. വിദേശത്തുള്ള പിതാവിനെ ധരിപ്പിക്കാനായിരുന്നു ശ്രമം. ശാന്തനാകുന്ന സമയത്തു കുട്ടിയെത്തന്നെ ദൃശ്യങ്ങള്‍ കാണിച്ചു ബോധ്യപ്പെടുത്തി നേര്‍വഴിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം വച്ചത്. ദൃശ്യം പുറത്ത് കൈമാറിയതും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും തങ്ങളല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്.
അതേസമയം, മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതും വിഡിയോ സമൂഹമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും പ്രചരിച്ചതും അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോടു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page