ചെക്ക് കേസില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്; ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

മുംബൈ: ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ചെക്ക് കേസില്‍ മൂന്നുമാസം തടവ്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണു സംവിധായകനെതിരെ വിധി പുറപ്പെടുവിച്ചത്. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റു ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 138-ാം സെക്ഷന്‍ പ്രകാരമാണ് രാം ഗോപാല്‍ വര്‍മയെ കോടതി തെറ്റുകാരനാണെന്ന് കണ്ടെത്തിയത്. 7 വര്‍ഷം പഴക്കമുള്ള കേസാണിത്.
കോടതി വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം രൂപ പരാതിക്കാരനു നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും. 2018 ലാണു മഹേശ് ചന്ദ്ര മിശ്രയുടെ ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ജൂണില്‍ കോടതി രാം ഗോപാല്‍ വര്‍മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. സംഭവം സംവിധായകന്‍ തന്നെ എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page