കാസർകോട്: സപ്തഭാഷാ സംഗമഭൂമി ആംഗ്ലിംഗ് ടൂറിസത്തിനു തുടക്കമിടുന്നു. 15ന് നടക്കുന്ന ദേശീയ ചൂണ്ടയിടൽ മത്സരത്തിനു കുമ്പള പഞ്ചായത്തിലെ അരിക്കാടി ഷിറിയ പുഴയോരം തയ്യാറെടുത്തു. മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നു അൻപതിലധിലധികം ടീമുകൾ എത്തുന്നു. കേരളത്തിനു പുറമേ, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ നിന്ന് മത്സരാർത്ഥി കൾ എത്തുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ഇന്ത്യ ടൂറിസം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത്, കുമ്പള ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു ദേശീയ ചൂണ്ടയിടൽ മത്സരം. മത്സരത്തിലൂടെ ടൂറിസം സാധ്യതകൾ ജനങ്ങളിലേക്കെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ, വലിയപറമ്പ്, റാണിപുരം എന്നിവിടങ്ങൾക്കുപുറമെ കാസർകോടിനും മഞ്ചേശ്വരത്തിനും ഇടയിലുള്ള ടൂറിസം സാധ്യതകളെ വളർത്തിയെടുക്കുക എന്നതാണ് ചൂണ്ടയിടലിൻ്റെ മറ്റൊരു ലക്ഷ്യം. ചൂണ്ടയിൽ കുടുങ്ങുന്ന മീൻ്റെ തൂക്കത്തിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. മത്സരം രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചക്കു 12 മണിക്കു സമാപിക്കും. ആണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി നാല്പതിനായിരം രൂപയും രണ്ടാം സമ്മാനമായി മുപ്പതിനായിരം രൂപയും മൂന്നാം സമ്മാനമായി ഇരുപതിനായിരം രൂപയും നൽകും. രാവിലെ എട്ടിന് എ കെ എം അഷറഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടി ഉച്ചക്ക് 12 ന് അരിക്കാടിയിൽ സമ്മാനദാന ചടങ്ങോടെ സമാപിക്കും.







