ടോമ്പോയും സ്കൂട്ടറും കൂട്ടിയിടിച്ച് കാസർകോട്ടെ അറബിക് കോളേജിലെ വിദ്യാർത്ഥി മരിച്ചു

മംഗളൂരു: ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു. നടുപ്പടവ് സ്വദേശി മൊയ്‌ദീൻ കുഞ്ഞ ബാവുവിൻ്റെ മകൻ അബൂബക്കർ സിദ്ദിഖ് റസ്‌വി(22)നാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഉള്ളാൾ കാട്ടുകോടിക്ക് സമീപം നടുപടവിൽ ആണ് അപകടം. ദേർളക്കട്ടെ ഭാഗത്തുനിന്ന് വരികയായിരുന്ന സ്‌കൂട്ടറും മുടിപ്പിൽനിന്ന് തൊക്കോട്ടു ഭാഗത്തേക്ക് പോവുകയായിരുന്ന എയ്‌സ് ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാസർകോട് അറബിക് ശരീഅത്ത് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അബൂബക്കർ സിദ്ദിഖ്. അപകടത്തിൽ ടെമ്പോ ഡ്രൈവർക്കും പരിക്കേറ്റു. സംഭവത്തിൽ മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

🙏 RIP

RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page