സ്വര്‍ണ വില അറുപതിനായിരത്തിലേക്ക്; പവന് ഇന്ന് 480 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ അറുപതിനായിരത്തിലേക്ക്. പവന് ഇന്നു 59,600 രൂപയായി. 480 രൂപയാണ് കൂടിയത്. ഗ്രാമിനാകട്ടെ 7450 രൂപയുമായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്. ഡിസംബര്‍ 10 ന് 56,320 രൂപയായിരുന്നു പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 80253 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,715.22 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 2024 ഒക്ടോബറില്‍ ആണ് മുന്‍പ് ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയത്. പവന് 59,640 രൂപയായിരുന്നു അന്ന് വില. ഇതേ രീതിയില്‍ വില ഉയരുകയാണെങ്കില്‍ താമസിയാതെ വില പുതിയ റെക്കോര്‍ഡ് തീര്‍ക്കും. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം. ഇസ്രായേലും ഹമാസും ഞായറാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചുവെങ്കിലും അന്താരാഷ്ട്ര ഡോളര്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page