നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണം; നാളെ വൈകീട്ട് വലിയ ചടങ്ങോടെ സംസ്‌കാരം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഗോപാന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണശേഷമാണ് സമാധിത്തറയിലേക്ക് മാറ്റിയതെന്നാണ് നിഗമനം. ശ്വാസകോശത്തില്‍ മറ്റ് വസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആന്തരികവയവങ്ങളില്‍ നിന്ന് രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
ശാസ്ത്രീയ പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ വ്യക്തമായ മരണകാരണം പറയാനാകൂവെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വലിയ ചടങ്ങോടെ നടത്താനാണ് കുടുംബത്തിന്റെ ആഗ്രഹം. മതാചാര്യന്മാര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കുമെന്നും വിവരമുണ്ട്. മൃതദേഹം നിംസ് ആശുപത്രിയില്‍ ഇന്നു സൂക്ഷിക്കും. അതേസമയം മരണകാരണം അസ്വാഭാവികമാണോ, സ്വാഭാവികമാണോയെന്ന് ഇപ്പോള്‍ വ്യക്തമായി പറയാനാകില്ലെന്നും രാസപരിശോധന ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും ഫോറന്‍സിക് വിദ്ഗധര്‍ പറയുന്നു.
ഇന്ന് രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. രണ്ട് മണിക്കൂറോളമെടുത്താണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. മൃതദേഹം പുറത്തെടുത്ത് ടേബിളില്‍ കിടത്തി ഇന്‍ക്വസ്റ്റ് നടത്തി. ചിത്രങ്ങളെടുത്ത ശേഷമാണ് സ്ഥലത്ത് നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
ജനുവരി 9ന് ഗോപന്‍ സ്വാമി സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിച്ചതോടെയാണ് മരണ വിവരം നാട്ടുകാര്‍ അറിഞ്ഞത്. വിവരം തിരക്കിയപ്പോള്‍ അച്ഛന്‍ സമാധിയായെന്ന് ആയിരുന്നു ഇളയ മകന്റെ മറുപടി. സമാധിയാകുന്ന കാര്യം പിതാവ് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും സമാധി സ്ഥലം ഉള്‍പ്പെടെ മുന്‍…
മുന്‍കൂട്ടി നിശ്ചയിച്ചിരുന്നുവെന്നും മക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി അയല്‍ക്കാര്‍ പരാതി നല്‍കിയത്. ഇതോടെയാണ് സംഭവം വിവാദമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page