മകള്‍ ഒളിച്ചോടിപ്പോയി പത്തുവര്‍ഷം കഴിഞ്ഞിട്ടും പക തീര്‍ന്നില്ല; മകളുടെ മകളെയും മരുമകന്റെ മാതാവിനെയും കൊലപ്പെടുത്തി, പ്രതികള്‍ ഒളിവില്‍

ലക്‌നൗ: മകള്‍ പത്തുവര്‍ഷം മുന്‍പ് ഒളിച്ചോടി വിവാഹിതരായതിന്റെ പകയില്‍ ഇരട്ടക്കൊല. മകളുടെ മകളെയും മരുമകന്റെ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുധാന്‍ ജില്ലയിലാണു സംഭവം. ഗീത ദേവി (55), കല്‍പ്പന (മൂന്ന്) എന്നിവരാണ് വെള്ളിയാഴ്ച രാത്രി ഉറക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ആശ ദേവിയുടെ പിതാവ് പ്രേംപാലിനെയും മകനെയും പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗീത ദേവിയുടെ ഭര്‍ത്താവ് രാംനാഥ് ജോലിക്കായി പോയ സമയത്താണ് കൊല നടന്നത്. രാംനാഥിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പൊലീസ് വ്യക്തമാക്കി. ആശ ദേവിയും രാംനാഥിന്റെ മകനുമായ വിജയ് കുമാറുമാണ് 10 വര്‍ഷം മുമ്പ് വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഒളിച്ചോടി വിവാഹിതരായത്.
ഒരേ സമുദായക്കാരായ ഇരുവരും ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. മകളായ കല്‍പ്പന മുത്തശ്ശിക്കൊപ്പമാണ് ആറുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ താമസിച്ചിരുന്നത്. ഒളിച്ചോടിയ അന്നുമുതല്‍ ഇരുകുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മകള്‍ ഒളിച്ചോടി വിവാഹം കഴിച്ചതിലെ അപമാനം മൂലമാണ് പ്രേംപാല്‍ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മകന്‍ ബ്രിജേഷും കൊലപ്പെടുത്താനുണ്ടായിരുന്നു. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page