ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: ഉറങ്ങാന്‍ കിടക്കാനുള്ള തയ്യാറെടുപ്പിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ബദിയഡുക്ക, പെര്‍ഡാല, കെടഞ്ചി ഹൗസിലെ ഗുരുവ-കുമ്പ ദമ്പതികളുടെ മകന്‍ കെ.രവി (42)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉടന്‍ കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: സീമ. ഏകമകള്‍: ദേവാജ്ജന. സഹോദരങ്ങള്‍: ബാബു, ആനന്ദ, വനജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page