കുട്ടികൾക്ക് ആവേശകരമായ അനുഭവം: യുവ ജ്യോതി ഗ്രന്ഥാലയം വനയാത്ര നടത്തി

കുറ്റിക്കോല്‍: വായനക്കളരിയുടെ ഭാഗമായി പുളുവിഞ്ചി ജ്യോതി ഗ്രന്ഥാലയം 35 കുട്ടികളും 20 രക്ഷിതാക്കളുമായി വനയാത്ര നടത്തി. യാത്ര കുട്ടികള്‍ക്ക് ആവേശകരമായ അനുഭവമായിരുന്നു. യാത്രയുടെ ഭാഗമായി നെല്ലിത്തട്ട് പാറ ക്ഷേത്രം, പ്രസിദ്ധമായ ഗുഹപ്രദേശം എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിച്ചു.

നടനും ട്രെയിനറുമായ രാമചന്ദ്രന്‍ പി.എം നേതൃത്വം നല്‍കി. മുരളി ഭട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കണ്‍വീനര്‍ അശോകന്‍, ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ അശോക് കുമാര്‍, സതീശന്‍ മാസ്റ്റര്‍, വിമല ടീച്ചര്‍, രവി കുടക്കുഴി,
പ്രേമചന്ദ്രന്‍, കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് കുടക്കുഴി പ്രസംഗിച്ചു.
ഗ്രന്ഥാലയം പ്രസിഡണ്ട് എ.ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നെല്ലിത്തട്ട് പാറമുതല്‍ തീത്ഥക്കര വരെ നടത്തിയ പഠന യാത്രയ്ക്ക് സ്വാതി, സരിത, ദിവ്യ, സ്മിത ദിവാകരന്‍, സ്വപ്ന സതീശന്‍ കവിത രതീഷ് നേതൃത്വം നല്‍കി. ആലത്തിന്‍ കടവ് പ്രദേശത്തെ കുട്ടികളും പ്ലാവുള്ളകയ നെഹറു ഗ്രന്ഥാലയത്തിലെ കുട്ടികളും ക്യാമ്പില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page