ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും


പയ്യന്നൂർ ;കരിവെള്ളൂർ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ സന്തോഷ് കാന അവതരിപ്പിച്ച ബാബുൽ സംഗീത തീർഥയാത്ര അനുഭവം പകർന്നു.
. രവീന്ദ്ര നാഥ ടാഗോറിൻ്റെ ഗീതാഞ്ജലി നാടോടി കലാരൂപമായ ബാവുൽ സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ ഭാവഗീതങ്ങളായി പെയ്തിറങ്ങുകയായിരുന്നു. കരിവെള്ളൂർ സ്വദേശിയും ഹരിയാന കേന്ദ്രീയ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം ഇംഗീഷ് അധ്യാപകനും എഴുത്തുകാരനും നടനും യു ട്യൂബ് വ്ളോഗറുമായ സന്തോഷ് കാനയാണ് മലയാളികൾക്ക് സുപരിചിതമല്ലാത്ത ബാവുൽ സംഗീതത്തിൻ്റെയും രബീന്ദ്ര സംഗീതത്തിൻ്റെയും പശ്ചാത്തലത്തിൽ ഗീതാഞ്ജലിക്ക് ദൃശ്യ ഭാഷ ഒരുക്കിയത്.
കെ.ജയകുമാർ രചിച്ച ‘ഗീതാഞ്ജലി’ പരിഭാഷയിലെ 18 കാവ്യദളങ്ങൾ ഒൻപത് ഭാഗങ്ങളായി തിരിച്ച് സിത്താർ സംഗീതത്തിന്റെ സ്പർശത്തോടുകൂടി സന്തോഷ് കാന ഒരുക്കിയ കാവ്യാഞ്ജലി നിരവധി ആളുകൾ ആസ്വദിചു.. ലളിതമായ നാടൻ സംഗീതോപകരണങ്ങൾ മാത്രം ഉപയോഗിച്ച് മനുഷ്യ സ്നേഹത്തെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും കുറിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് വിശ്വമഹാകവി രചിച്ച കവിതകൾക്ക് സന്തോഷ് നൽകിയ മാന്ത്രിക സ്പർശം കൊടക്കൽ ജാനകിയമ്മയുടെ വീട്ടുമുറ്റത്ത് ഒത്തു കൂടിയ നിറഞ്ഞ സദസ്സിന്റെ മനസ്സിൽ തങ്ങിനിന്നു.. കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡു ജേതാവാ യ എം വി കരുണാകരൻ മാസ്റ്ററെ പ്രഥമാധ്യാപകൻ കെ.വി ഗോവിന്ദൻ മാഷ് പൊന്നാടയണിയിച്ചു. പാഠശാലയുടെ ഉപഹാരം കൊടക്കൽ ജാനകിയമ്മ സന്തോഷ് കാനയ്ക്ക് സമ്മാനിച്ചു. ജബ്ബാർ ടി എ, കെ.വി. മധു , കെ.പി. രമേശൻ, കെ.സി. മാധവൻ, രശ്മി രാജേഷ്, എ ഗോവിന്ദൻ ,. കെ.വി. രാജേഷ് , കെ.പി.രഞ്ജിത്ത്പ്രസംഗിച്ചു,

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page