കൊട്ടംകുഴി, ഒയക്കോലില്‍ വീണ്ടും പുലി; നായയെ പിടികൂടാന്‍ ശ്രമം, വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ പുലി ഓടിപ്പോയി

കാസര്‍കോട്: കാറഡുക്ക, കൊട്ടംകുഴി, ഒയക്കോലില്‍ വീണ്ടും പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ 2.20ന് വിനു എന്ന ആളുടെ വീട്ടിലാണ് പുലി എത്തിയത്. നായയുടെ കരച്ചില്‍കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ പുലി ഓടിപ്പോയി. നായയ്ക്ക് പരിക്കൊന്നും ഉണ്ടായില്ലെങ്കിലും മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണം കാണപ്പെട്ടു. ഇതു രണ്ടാം തവണയാണ് ഇതേ നായ പുലിയുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിലും ഒയക്കോലിലും പരിസരത്തും പുലിയെ കണ്ടതായി വിവരം ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ വനംവകുപ്പ് അധികൃതര്‍ പുലിയെ പിടികൂടുന്നതിനു കൂട് സ്ഥാപിച്ചിരുന്നു.
ഓരോ ദിവസങ്ങളിലും ഓരോ ഭാഗങ്ങളില്‍ പുലികളെ കാണുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page