കാസര്‍കോട്: ചിത്താരി സ്വദേശിയെ ദുബായില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ചിത്താരി മീത്തല്‍ സ്വദേശി ടിവി ഫിറോസ്(32) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരണം. ജുമാ നിസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. സഹോദരങ്ങള്‍ക്കൊപ്പം ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതനായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പരേതരായ മൊയ്തീന്‍ ഹാജിയുടെയും മറിയത്തിന്റെയും മകനാണ്. ഹാദിയയാണ് ഭാര്യ. സഹോദരങ്ങള്‍: അഷ്‌റഫ്, സൈനുദ്ദീന്‍, അബ്ദുല്‍ ഹമീദ്, മുഹമ്മദ് ഹനീഫ, നാസര്‍, യൂസഫ്, ഇസ്മയില്‍, സൗദ ഫൗസിയ.







