ക്രിസ്മസ്- പുതുവര്‍ഷം: മലയാളി കുടിച്ചത് 712.96 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ വേളയില്‍ കേരളത്തില്‍ ചെലവായത് 712.96 കോടി രൂപയുടെ വിദേശമദ്യം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്കോയുടെ മദ്യവില്‍പ്പനയില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
മുന്‍ വര്‍ഷം 697.05 കോടി രൂപയുടെ മദ്യമായിരുന്ന സംസ്ഥാനത്ത് ഈ സമയത്ത് വിറ്റുപോയിരുന്നത്. പുതുവര്‍ഷ ദിനത്തില്‍ ഉച്ചവരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതുവത്സരത്തലേന്ന് വിറ്റത് 108 കോടി രൂപയുടെ മദ്യം. 69.42 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴിവിറ്റത്. കഴിഞ്ഞവര്‍ഷം പുതുവത്സരത്തിന് 94.77 കോടിയുടെ രൂപയുടെ മദ്യമായിരുന്നു വിറ്റത്. പാലാരി വട്ടം ഒട്ട്‌ലറ്റാണ് ഒന്നാംസ്ഥാനത്ത്. തിരുവനന്തപുരം പവര്‍ഹൗസിന് സമീപത്തുള്ള ഔട്ട്‌ലറ്റ് രണ്ടാംസ്ഥാനത്തും ഇടപ്പള്ളിയിലെ ഔട്ട്‌ലറ്റ് മൂന്നാംസ്ഥാനത്തുമാണ്. ചാലക്കുടി ഇത്തവണ നാലാംസ്ഥാനത്തെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page