ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് ഡിസ്പന്‍സറിക്ക് സമീപം അസീസ് വില്ല റോഡില്‍ ‘നയീമാസി’ലെ അഹമ്മദ് നിസാമുദ്ദീന്‍ (15) ആണ് മരിച്ചത്. തലശ്ശേരി ബി.ഇ.എം. പി. ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച രാത്രി 7 മണിക്കാണ് അപകടം. പൊലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയില്‍വെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോള്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടുകയായിരുന്നു. ബുധനാഴ്ച കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടില്‍ കൊണ്ടുവരും. ഖബറടക്കം എടക്കാട് മണപ്പുറം ജുമാമസ്ജിദില്‍. റയീസിന്റെയും ശബാനയുടെയും മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page