ബസ് യാത്രക്കിടയില്‍ സീരിയല്‍ നടന്റെ ഭാര്യയെ മൂട്ട കടിച്ചു; 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മംഗ്‌ളൂരു: സ്വകാര്യ ബസ് യാത്രക്കിടയില്‍ സിനിമാ-സീരിയല്‍ നടന്റെ ഭാര്യയ്ക്ക് മൂട്ടയുടെ കടിയേറ്റ സംഭവത്തില്‍ 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണ്ണാടക സംസ്ഥാന ഉപഭോക്തൃ ഫോറം വിധിച്ചു. നടന്‍ പാവൂര്‍ ശോഭരാജിന്റെ ഭാര്യ ദീപിക സുവര്‍ണ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഫോറം പ്രസിഡണ്ട് സോമശേഖരപ്പ, അംഗം ശാരദ എന്നിവര്‍ വിധിച്ചത്.
2022 ആഗസ്ത് 16ന് രാത്രിയാണ് സംഭവം. മംഗ്‌ളൂരുവില്‍ നിന്നു ബംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു ദീപിക സുവര്‍ണ്ണ. യാത്രയ്ക്കിടയില്‍ മൂട്ട കടിച്ചതോടെ അലര്‍ജി ഉണ്ടാവുകയും ഉറക്കം നഷ്ടപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവുകയും മാനനഷ്ടം സംഭവിക്കുകയും ചെയ്തതായി ചൂണ്ടികാണിച്ച് നൽകിയ പരാതിയിലാണ് ദീപികക്ക് ഉപഭോക്തൃ ഫോറം 1.29 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page