കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ കീമോവാര്‍ഡിലേക്ക് ആയിഷ മസ്ജിദ് ചാരിറ്റി കമ്മിറ്റി കട്ടില്‍ സംഭാവന ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കാന്‍സര്‍ രോഗികളാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്.
കീമോ അടക്കമുള്ള തുടര്‍ ചികിത്സയുമുണ്ട്. ഒരു കട്ടില്‍ കൂടി കിട്ടിയത് രോഗികള്‍ക്ക് ആശ്വാസമായി . മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ പരിധിയിലെ രോഗികള്‍ക്ക് ആയിഷ മസ്ജിദ് കമ്മിറ്റിയുടെ സൗജന്യ സഹായ ഉപകരണങ്ങള്‍ ഏറെ ആശ്വാസമാവുകയാണ്.
പി എം ഗഫൂര്‍ ഹാജി, ഖബീര്‍ ഹാജി സഹോദരങ്ങളുടെ നേതൃത്വത്തില്‍ മസ്ജിദ് കമ്മിറ്റി മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നത്.
ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആശുപത്രി സുപണ്ട് ഡോ. ജിതേഷ് കാന്‍സര്‍ വിഭാഗം ഡോ. സാഹിദിന് കട്ടില്‍ കൈമാറി.
നഴ്‌സിംഗ് സുപ്രണ്ട് നിര്‍മ്മല, ഹെഡ് നഴ്‌സ് മഞ്ജു, മാഹിന്‍ കുന്നില്‍ സംബന്ധിച്ചു. ആയിഷ മസ്ജിദ് ചാരിറ്റി കമ്മിറ്റിയെ ആശുപത്രി സുപ്രണ്ട് അനുമോദിച്ചു.








