കാസര്‍കോട്: മുളിയാര്‍ ബേര്‍ക്കയിലെ ബാലകൃഷ്ണന്‍ (85) അന്തരിച്ചു. പരേതരായ ചിണ്ടന്‍ വൈദ്യരുടെയും പൊന്നമ്മയുടെയും മകനാണ്. കെ നാരായണിയാണ് ഭാര്യ. മക്കള്‍: വിനോദ് കുമാര്‍, മീനാകുമാരി.
മരുമക്കള്‍: സിന്ധു, ജയകുമാര്‍. സഹോദരങ്ങള്‍: നാരായണന്‍, മാധവന്‍, രാമചന്ദ്രന്‍, ഭവാനി, പരേതരായ കുഞ്ഞിരാമന്‍, ഭാസ്‌കരന്‍, സുശീല, രമണി. ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും.







