പഞ്ചാബില്‍ കര്‍ഷകബന്ദ്; ഗതാഗതം മുടങ്ങി; സംസ്ഥാനം നിശ്ചലം

ചണ്ഡീഗഡ്: കര്‍ഷക സംഘടനകളുടെ ബന്ദ് ആഹ്വാനത്തെത്തുടര്‍ന്നു പഞ്ചാബില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.
സംസ്ഥാനത്തെ 280 കേന്ദ്രങ്ങളിലാണ് കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ചു റോഡ് തടഞ്ഞിട്ടുള്ളത്. റെയില്‍ ഗതാഗതവും വ്യാപകമായി തടസ്സപ്പെട്ടു. വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെ 163 ട്രെയിനുകള്‍ ബന്ദിനെ തുടര്‍ന്നു റദ്ദാക്കി. 17 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു.
സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബന്ദ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു നല്‍കുന്ന താങ്ങു വിലയ്ക്ക് നിയമ സാധുത നല്‍കണമെന്നാണ് ബന്ദിന്റെ പ്രധാനആവശ്യം. ഇതിനിടെ സമരക്കാരുമായി പഞ്ചാബ് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് സമര സമിതി മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page