കാമുകിയെ കല്യാണം കഴിച്ചു കൊടുക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചു; കാമുകന്‍ സ്‌ഫോടകവസ്തു ദേഹത്ത് കെട്ടി വച്ച് സ്വയം പൊട്ടിത്തെറിച്ചു മരിച്ചു

ബംഗ്‌ളൂരു: കാമുകിയുടെ വീടിനു മുന്നില്‍ കാമുകന്‍ സ്‌ഫോടനം നടത്തി ജീവനൊടുക്കി. കര്‍ണ്ണാടക, മാണ്ട്യ, നാഗമംഗം സ്വദേശി രാമചന്ദ്ര (21)യാണ് മരിച്ചത്. ജലാറ്റിന്‍സ്റ്റിക് ശരീരത്തില്‍ കെട്ടിവച്ച ശേഷം സ്‌ഫോടനം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
രാമചന്ദ്രയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇതേ തുടര്‍ന്ന് ഇരുവരും ഒളിച്ചോടി. പൊലീസ് ഇരുവരെയും കണ്ടെത്തുകയും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രാമചന്ദ്രക്കെതിരെ പോക്‌സോ പ്രകാരം കേസെടുക്കുകയും ചെയ്തു. മൂന്നു മാസമാണ് രാമചന്ദ്ര ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. പിന്നീട് ജയില്‍മോചിതനായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാമചന്ദ്ര പെണ്‍കുട്ടിയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിച്ചു തരണമെന്നു വീട്ടുകാരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കു കല്യാണം കഴിച്ചു കൊടുക്കാനായിരുന്നു വീട്ടുകാരുടെ നീക്കം. ഇതില്‍ മനംനൊന്താണ് രാമചന്ദ്ര പെണ്‍കുട്ടിയുടെ വീട്ടിനു മുന്നിലെത്തി ദാരുണമായ രീതിയില്‍ ജീവനൊടുക്കിയത്. സ്‌ഫോടനത്തില്‍ യുവാവിന്റെ ശരീരം ചിന്നിച്ചിതറി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page